‘ആരും നിയമത്തിന് അതീതരല്ല’, ബിബിസി ഓഫീസ് റെയ്ഡിൽ അനുരാഗ് താക്കൂർ

ബിബിസി ഓഫീസുകളിലെ ആദായ നികുതി റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരും നിയമത്തിന് അതീതരല്ലെന്നും ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൻ്റെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് പങ്കുവക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പറഞ്ഞു.
ക്രമക്കേടുകൾ നടക്കുന്ന സ്ഥലങ്ങളിൽ നികുതി വകുപ്പ് കാലാകാലങ്ങളിൽ റെയ്ഡ് നടത്താറുണ്ട്. റെയ്ഡ് പൂർത്തിയാകുമ്പോൾ ഒരു പത്രക്കുറിപ്പ് ഇറക്കുകയോ വാർത്താസമ്മേളനം സംഘടിപ്പിക്കുകയോ ചെയ്യുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു. അതേസമയം റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരിശോധന 10 മണിക്കൂർ പിന്നിട്ടു. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights: No One Is Above Law: Minister Anurag Thakur On Tax Survey At BBC Offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here