Advertisement

ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചികിത്സ നല്‍കും

February 14, 2023
Google News 1 minute Read
Oommenchandy will undergo immunotherapy

ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ഉമ്മന്‍ചാണ്ടിയെ ഇന്നലെ സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ റിസള്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെറാപ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോഷകാഹാര കുറവ് നികത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമാണ് ഇമ്യൂണോ തെറാപ്പി ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Read Also: ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു; സഹോദരന്‍ അലക്‌സ് ചാണ്ടി

ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 12നാണ് ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്. നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിയെ, അണുബാധ പൂര്‍ണമായും മാറിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിത്സ.

Story Highlights: Oommenchandy will undergo immunotherapy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here