പൊലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസ്

എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസ് എടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നാണ് ആരോപണം. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് അക്രമിച്ചതിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. (police filed case against mohammad shiyas)
സൈബർ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കള്ള കേസാണെന്നും ഇത് നിയമപരമായി കേസിനെ പ്രതിരോധിക്കുമെന്നാണ് ഡിസിസി അറിയിച്ചത്.
Read Also: മുഖ്യമന്ത്രിക്ക് അമിത സുരക്ഷ, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; കെ മുരളീധരൻ
‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’, എന്നാണ് ഷിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്.
പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും വനിതാ പൊലീസുകാരില്ലാതിരുന്നതിനാല്‍ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു നീക്കാന്‍ വൈകി. അത് കൊണ്ട് തന്നെ വാഹന വ്യൂഹം കടന്നുപോകുന്നത് വരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകര്‍ക്കായി.
Story Highlights: police filed case against mohammad shiyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here