പ്രണയദിനത്തിൽ സ്വപ്ന സാഫല്യം; ട്രാൻസ് മാൻ ബോഡി ബിൽഡർ പ്രവീണും മിസ് മലബാർ റിഷാനയും വിവാഹിതരായി

പ്രണയദിനമായ ഇന്ന് ട്രാൻസ്ജെൻഡർ വിവാഹത്തിന് പാലക്കാട് വേദിയായി. കേരളത്തിലെ ആദ്യ ട്രാൻസ് മാൻ ബോഡി ബിൽഡറും മിസ്റ്റർ കേരളയുമായ പ്രവീൺ നാഥും മിസ് മലബാർ ആയ റിഷാന ഐഷുവും തമ്മിലുള്ള വിവാഹമാണ് പാലക്കാട് നടന്നത്. (transgender couples praveen nath and rishana aishu marry on valentines day)
പാലക്കാട് ഇതിഹാസ് ഫൗണ്ടേഷന്റെയും ടോപ്പിംഗ് ടൗണിന്റെയും സഹകരണത്തോടെയാണ് സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് സാമൂഹിക മാറ്റത്തിന് തിരിതെളിയിക്കുന്നത്.
കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. പാലക്കാട് ടോപ് ഇൻ ടൌൺ ഓഡിറ്റോറിയത്തിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു വിവാഹം.
Read Also: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ബിബിസി റെയിഡിനെതിരെ കോണ്‍ഗ്രസ്
ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
മലപ്പുറം കോട്ടക്കൽ സ്വദേശിയായ റിഷാന ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം മോഡലിങ്ങിനും രംഗത്തും സജീവമാണ്.
മഹാരാജാസ് കോളജിൽ ആയിരുന്നു പ്രവീൺ പഠിച്ചത്. ട്രാൻസ് കമ്യൂണിറ്റിക്കായുള്ള സഹയാത്രിക എന്ന സംഘടന നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് റിഷാന ഐഷുവിനെ ആദ്യമായി കണ്ടത് എന്നാണ് പ്രവീൺ പറഞ്ഞത്. പിന്നീട് രണ്ടുപേരും ഇഷ്ടം തുറന്നുപറയുകയും ചെയ്തു.
പ്രവീണിനെ പോലെ അത്ര എളുപ്പമായിരുന്നില്ല ഐഷുവിന്റെ കാര്യങ്ങൾ. മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. ട്രാൻസ് ഐഡന്റിറ്റി അംഗീകരിക്കാൻ കുടുംബം തയ്യാറായില്ല. പോരാട്ടങ്ങൾക്കൊടുവിൽ ഐഷുവിന്റെ കുടുംബവും എല്ലാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു.
Story Highlights: transgender couples praveen nath and rishana aishu marry on valentines day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here