നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
2 രൂപ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി വർധന മുൻനിർത്തി സർക്കാരിനെതിരെ വലിയ പ്രതിഷേധ പരിപാടിയാണ് യുഡിഎഫ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്‌ടറേറ്റുകളിലുമായാണ് പ്രതിഷേധ പരിപാടി നടക്കുന്നത്.
രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വയനാട്ടിലും ലീഗ് ജില്ലാ കമ്മിറ്റി ചേരുന്നതിനാൽ കണ്ണൂരിലും രാപ്പകൽ സമരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.
Story Highlights: udf protest cess ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here