ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് ആറ് ബോഗികള്‍

തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി.Godavari Express derails in Telangana’s Bibinagar
വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
Read Also: പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് രക്ഷപ്പെട്ടു
Story Highlights: Godavari Express derails in Telangana’s Bibinagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here