കോഴിക്കോട് കൂളിംഗ് ക്ലാസ് വച്ച് കോളജിൽ വന്നതിന് ജൂനിയർ വിദ്യാർത്ഥിയെ മർദിച്ച് സീനിയർ വിദ്യാർത്ഥികൾ

കോഴിക്കോട് മുക്കത്ത് കോളജിൽ കൂളിംഗ് ഗ്ലാസ് വച്ചെത്തിയ വിദ്യാർത്ഥിക്ക് സിനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. മുക്കം കെഎംസിടി പോളിടെക്നിക് കോളേജിലെ ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജാബിറാണ് ക്രൂരമായ റാഗിങ്ങിനിരയായത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർ ഉൾപ്പടെ 25 പേർക്കെതിരെ പോലീസിൽ പരാതി നൽകി. ( kozhikode senior students attacked junior student )
കൂളിംഗ് ഗ്ലാസ് വച്ചു കോളജിൽ എത്തിയ ജാബിറിനെ സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു ശേഷം കണ്ണട പിടിച്ചു വാങ്ങുകയായിരുന്നു. പിന്നീട് നിലത്തു വീഴ്ത്തി അവർ മർദ്ദിക്കുകയായിരുന്നു എന്ന് മുഹമ്മദ് ജാബിർ പറയുന്നു. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പോലീസിലുമാണ് പരാതി നൽകിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ജാബിറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
Story Highlights: kozhikode senior students attacked junior student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here