വായു മലിനീകരണത്തിൽ ഒന്നാംസ്ഥാനത്ത് പാകിസ്ഥാനിലെ ലഹോർ, രണ്ടാം സ്ഥാനത്ത് മുംബൈ

ലോകത്തിൽ വായു മലിനീകരണത്തിൽ ഒന്നാംസ്ഥാനത്ത് പാകിസ്ഥാനിലെ ലഹോർ, രണ്ടാം സ്ഥാനത്ത് മുംബൈ. ജനുവരി 29 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ സ്വിസ് എയർ ട്രാക്കിങ് ഇൻഡക്സ് പുറത്തുവിട്ട ലിസ്റ്റിലാണ് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ വിവരങ്ങൾ നൽകിയത്. വായുമലിനീകരണത്തിൽ ഡൽഹിയെ മറികടന്ന് മുംബൈ രാജ്യത്ത് ഒന്നാമതായി. മുംബൈയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളാണ് മലിനീകരണം രൂക്ഷമാകാൻ പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.
തണുപ്പുകാലം നീളുകയും മഞ്ഞിന് കട്ടികൂടുകയും ചെയ്തതോടെ കാറ്റിന്റെ ശക്തി കുറഞ്ഞു. അതുകൊണ്ട് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ഇപ്പോൾ ചൂടുകാലം തുടങ്ങിയിട്ടും രാത്രി തണുപ്പു തുടരുന്നതും വായുനിലവാരം മോശമായി തുടരാൻ കാരണമെന്നാണ് വിലയിരുത്തൽ. എല്ലാ മേഖലകളിലും മെട്രോ നിർമാണം പുരോഗമിക്കുന്നു. ട്രാൻസ് ഹാർബ് ലിങ്ക്, തീരദേശ റോഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരമേഖലകളിലും പൊടിപടലങ്ങളാണ്.
വായുമലിനീകരണം നിയന്ത്രിക്കാൻ ബിഎംസി ബജറ്റിൽ എയർക്വാളിറ്റി പ്യൂരിഫയർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിൽ നടക്കുന്ന അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളാണ് സ്ഥിതി മോശമാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. നിർമാണപ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടു വരാതെ മലിനീകരണ തോത് കുറയ്ക്കാൻ സാധിക്കില്ലെന്നാണ് നഗരവാസികൾ പറയുന്നത്.
Story Highlights:Mumbai second-most polluted in weekly world ranking, Delhi not among worst 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here