തേഞ്ഞിപ്പലം പോസ്കോ കേസ്; ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം

തേഞ്ഞിപ്പലം പേക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിനെ മനുഷ്യാവകാശ കമ്മീഷൻ ഇൻവസ്റ്റികേഷൻ ടീമിൻ്റെ അന്വേഷണം. ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ അംഗം ബൈജുനാഥ് പറഞ്ഞു. ഇൻവസ്റ്റിലകേഷൻ ടീമിൻ്റെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. (thenhippalam pocso human rights)
ഏറെ വിവാദങ്ങൾക്ക് വഴി വെച്ച തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ മാതാവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ഇടപെടൽ. കേസ് ഏറെ ഗൗരസ്വഭാവമുളളതാണെന്നും അതിനാൽ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജു നാഥ് പറഞ്ഞു. റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
Read Also: തേഞ്ഞിപ്പലം പോക്‌സോ കേസ്; ഇരയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ ശുപാര്‍ശ
ഇരയെയും, കുടുംബത്തെയും സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ ഇരയുടെ മതാവ് നൽകിയ പരാതി. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിഷയത്തിൽ നീതി ലഭിക്കുംവരെ നിയമ നടപടി തുടരുമെന്ന് ഇരയുടെ മാതാവ് പറഞ്ഞു.
നേരെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ അലവിക്ക് എതിരെ കമ്മീഷൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിൽ പരാതിക്കാരുടെ മൊഴി കമ്മീഷൻ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് തുടർ നടപടികൾ ഇൻവസ്റ്റികേഷൻ ടീമിൻ്റെ അന്വേഷണ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
Story Highlights: thenhippalam pocso human rights investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here