മാനസിക രോഗികൾക്ക് നൽകുന്ന മരുന്നുകൾ കടത്താൻ ലോബി; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട്

തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇടനിലക്കാർ വഴി മരുന്ന് കടത്തൽ വ്യാപകം. സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന മനസികൾ രോഗികൾക്ക് നൽകുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീൽ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാർമസിയിൽ നിന്ന് മരുന്ന് നൽകാൻ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് നിലവിൽ മരുന്നുവില്പന. [ 24 Big Breaking ] TVM medical college investigation on drug smuggling
ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ ഒരു ലോബി പ്രവർത്തിക്കുന്നു എന്ന് റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റിപ്പോർട്ടിനെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിനായി മാനസിക രോഗവിഭാഗം മേധാവിക്കും സ്റ്റോർ സൂപ്രണ്ടിനും മെഡിക്കൽ കോളേജ് സൂപ്രണ്ട് കത്ത് നൽകി. കത്തിൽ അനധികൃതയഹ മരുന്ന് വിൽപ്പന കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു മാസം മുതൽ ആറ് മാസം വരെ മരുന്നുകൾ നൽകുന്ന പ്രവണതയുണ്ട്. അതിനാൽ മരുന്നുകൾ കുറിക്കുന്നത് 15 ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഫാർമസികളിൽ 40 രൂപക്ക് ലഭിക്കുന്ന മരുന്ന് പുറമെ ലഭിക്കാൻ 400 രൂപയിലധികം കൊടുക്കണം. ഈ വിലവ്യത്യാസം മുന്നിൽ കണ്ടാണ് അനധികൃതമായി മരുന്ന് വാങ്ങാനായി ലോബികൾ മുന്നോട്ട് വരുന്നത്. മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ വലിയ അളവിൽ ഇടനിലക്കാർ വഴി ഒരുമിച്ച് വാങ്ങുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുകയും ഇതൊരു സാമൂഹ്യഭീഷണിയാകുകമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: TVM medical college investigation on drug smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here