സമരാവേശത്തിനിടെ തകർത്ത ബാരിക്കേഡുകൾ യൂത്ത് കോൺഗ്രസ് ഓഫീസിനു മുന്നിൽ കൊണ്ടുവച്ച് പൊലീസ്

ആലപ്പുഴയിൽ സമരാവേശത്തിൽ ബാരിക്കേഡ് തകർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒടുവിൽ പുലിവാല് പിടിച്ചു. മാർച്ചിനിടെ തകരാറിലായ ബാരിക്കേഡുകൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുൻപിൽ കൊണ്ട് വെച്ചാണ് പൊലീസ് എട്ടിൻ്റെ പണി കൊടുത്തത്. ബാരിക്കേഡിന്റെ തകരാർ പരിഹരിച്ച് നൽകാമെന്ന ധാരണയെ തുടർന്നായിരുന്നു പ്രവർത്തകർക്ക് പൊലീസ് ജാമ്യം നൽകിയത്. (youth congress barricade alappuzha)
സംസ്ഥാന ബജറ്റിലെ തീരുമാനങ്ങൾക്കെതിരെ ആലപ്പുഴ കളക്ടറേറ്റിലേക്കായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്. സമരാവേശത്തിൽ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരവേശത്തിനിടെ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമം നടത്തി. പൊലീസുമായി പിടിവലിവലിയുമുണ്ടായി. ബാരിക്കേഡുകൾക്ക് തകരാറുമുണ്ടായി. ഒടുവിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം നൽകണമെങ്കിൽ തകരാറിലായ ബാരിക്കേഡുകൾ നന്നാക്കി നൽകണമെന്ന നിലപാടെടുത്തു ജില്ലാ പൊലീസ് മേധാവി. എന്നാൽ പൊലീസ് പറഞ്ഞ തുക കൂടുതലാണെന്നും ബാരിക്കേഡുകൾ തങ്ങൾ തന്നെ നന്നാക്കി നൽകാമെന്ന് പ്രവർത്തകർ അറിയിച്ചു. ഈ ധാരണയിൽ നേതാക്കൾക്കും പ്രവർത്തകർക്കും പൊലീസ് ജാമ്യം നൽകി.
Read Also: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
എന്നാൽ പിന്നീട് ഡിസിസിക്ക് മുന്നിലെത്തിയ പ്രവർത്തകർ കണ്ടത് കളക്ട്റേറ്റിന് മുന്നിലുണ്ടായിരുന്ന അതേ ബാരിക്കേഡുകൾ. നന്നാക്കി നൽകും വരെ ബാരിക്കേഡുകൾ ഡിസിസി ഓഫീസിനു മുന്നിൽ തന്നെ പൊലീസും വെച്ചു. ബാരിക്കേഡിന്റെ തകരാർ പരിഹരിക്കാൻ ധാരണ പ്രകാരമുള്ള ജോലികൾ ഡിസിസിക്ക് മുന്നിൽ നാളെ തുടങ്ങും.
Story Highlights: youth congress barricade alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here