‘സ്വപ്നംങ്ങൾ ബാക്കി’, അഫ്ഗാൻ പെൺകുട്ടികൾ മദ്രസകളിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്നത്. നിയന്ത്രണങ്ങൾ ഒന്നിനുമേൽ മറ്റൊന്നായി സ്ഥാപിച്ച് സ്ത്രീ ജീവിതം കൂടുതൽ ദുസ്സഹമാക്കി മാറ്റുകയാണ് താലിബാൻ സർക്കാർ. ഇപ്പോൾ ഇതാ പഠനം പാതിവഴിയിൽ നിലച്ച പെൺകുട്ടികൾ മതപാഠശാലകളിലേക്ക് മങ്ങുന്നതായി റിപ്പോർട്ടുകൾ. റോയിട്ടേഴ്‌സ് നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
താലിബാൻ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുമുള്ള നാല് മദ്രസകൾ സന്ദർശിച്ചാണ് റോയിട്ടേഴ്‌സ് പഠനം നടത്തിയിട്ടുള്ളത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 10 പ്രവിശ്യകളിലെ 30-ലധികം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ സർവേയിൽ പങ്കെടുത്തു.
മിക്ക സെക്യുലർ ഹൈസ്‌കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും വിലക്കാനുള്ള താലിബാൻ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്ന് കാണ്ഡഹാറിൽ കഴിഞ്ഞ വർഷം മദ്രസകളിലേക്ക് മടങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം 400 ആയി ഉയർന്നു. വിദ്യാർത്ഥിനികളുടെ ശബ്ദം നേരിട്ട് കേൾക്കുന്നതിൽ നിന്ന് പുരുഷ അധ്യാപകർക്ക് വിലക്കുള്ളതിനാൽ ഉച്ചഭാഷിണി ഉപയോഗിച്ചാണ് മതപാഠശാലകളിൽ പഠിപ്പിക്കുന്നത്.
വിദ്യാർത്ഥിനികളുടെ ശബ്ദം നേരിട്ട് കേൾക്കുന്നതിൽ നിന്ന് പുരുഷ അധ്യാപകർക്ക് വിലക്കപ്പെട്ട താലൂം-ഉൽ-ഇസ്ലാം ഗേൾസ് മദ്രസയിലെ കുട്ടികൾ ഇമെയിൽ വഴിയാണ് സംശയങ്ങൾ ചോദിക്കുന്നത്. ഇതിനായി ഒരു ലാപ്‌ടോപ്പ് ക്ലാസ് മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്, മദ്രസയിലേ സ്റ്റാഫ് അംഗങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് അവകാശപ്പെടുന്നു.
Story Highlights: As dreams fade, Afghan girls turn to madrasas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here