മുന്‍ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ ദുരനുഭവം; നായകടിയേറ്റ് ഒന്നരമണിക്കൂര്‍ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ല

നായകടിയേറ്റ് ആശുപത്രിയിലെത്തിയിട്ടും മുന്‍ എംഎല്‍എ അബ്ദുല്‍ ഖാദറിന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ താമസിച്ചെന്ന് പരാതി. ഒന്നര മണിക്കൂര്‍ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലാണ് അവഗണന. ആശുപത്രിയ്‌ക്കെതിരെ കേരളത്തിലെത്തിയ ശേഷം ആരോഗ്യവകുപ്പ് മുഖേനെ അബ്ദുല്‍ ഖാദര്‍ പരാതി നല്‍കിയേക്കുമെന്നാണ് വിവരം. (hospital authorities delayed treatment of former MLA Abdul Khader)
രാവിലെ കേരള ഹൗസില്‍ നിന്ന് പ്രഭാത സവാരിയ്ക്കിറങ്ങിയപ്പോഴാണ് അബ്ദുള്‍ ഖാദറിന് തെരുവുനായയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിയപ്പോള്‍ രോഗികളുടെ നീണ്ട ക്യൂ കണ്ടെന്നും മുറിവുമായി ഒന്നര മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നുമാണ് മുന്‍ എംഎല്‍എയുടെ ആക്ഷേപം. പിന്നീട് മറ്റൊരു ആശുപത്രിയിലെത്തിയ ശേഷമാണ് ചികിത്സ ലഭിച്ചത്. ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ തന്നോട് പരുഷമായി സംസാരിച്ചെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.
Story Highlights: hospital authorities delayed treatment of former MLA Abdul Khader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here