മഞ്ഞക്കൊന്ന ഇത്ര അപകടകാരിയോ?

വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിലെന്ന് വനം വകുപ്പിന്റെ കണക്ക്. എന്നാൽ ഇപ്പോൾ അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ നീക്കം ചെയ്യുന്നതിന് വാച്ചർമാരെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ .സംസ്ഥാനത്ത് മഞ്ഞക്കൊന്ന മൂലം ഹെക്ടർകണക്കിന് വനം നശിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ വനത്തിന് ദോഷം ചെയ്യുന്ന ഈ മഞ്ഞക്കൊന്ന എന്താണ്? എവിടെയാണ് ഇതിന്റെ ഉത്ഭവം? തുടങ്ങിയ കാര്യങ്ങൾ കൂടി നോക്കാം…
മഞ്ഞക്കൊന്ന ഒരു കണിക്കൊന്ന അല്ല എന്നുള്ളത് ആദ്യം പറയട്ടെ, കണിക്കൊന്ന പോലെ ആ കുടുംബത്തിൽപ്പെട്ട സസ്യം ആണെങ്കിലും മഞ്ഞക്കൊന്ന കണിക്കൊന്ന അല്ല, ഈ മഞ്ഞക്കൊന്നയുടെ ശാസ്ത്രനാമം , സെന്ന സിയാമിയ എന്നതാണ്. ഈ വൃക്ഷത്തിന്റെ ഉത്ഭവം എവിടെ ആണെന്ന് ഇപ്പോഴും അറിയില്ല, എന്നാലിത് വിദേശത്ത് നിന്ന് വന്നതാണെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ ഇത് സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി 1980കളിൽ വനങ്ങളിൽ നട്ട് വളർത്തിയതാണ്. വനം ഭംഗി പിടിപ്പിക്കാൻ വേണ്ടിയാണ് ഇവ നട്ട് വളർത്തിയത്.
ഇതൊരു അധിനിവേശ സസ്യമാണെന്ന് പറയാൻ കാരണം ഉണ്ട്. യൂക്കാലി, അക്കേഷ്യ പോലെ തന്നെ ഇത് ജലം വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് വലിച്ച് വിടുന്ന സസ്യം ആണ്. അത്കൊണ്ട് തന്നെ ചുറ്റും പുല്ല് പോലും മുളക്കില്ല, മാത്രമല്ല, ഇതിന്റെ ഇലകൾ ഒരു ജീവികളും ഭക്ഷിക്കില്ല, ഇത് തിന്ന് കഴിഞ്ഞാൽ ചില ജീവികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു. സസ്യബുക്കുകൾ യാതൊന്നും ഇതിന്റെ ഇല ഭക്ഷിക്കില്ല, കാരണം അത്രമാരകമാണ് ഈ സസ്യം. കാണാൻ ഭംഗി ഉണ്ട് എന്ന് മാത്രം ഉള്ളത് കൊണ്ടാണ് ഇത് വെച്ച് പിടിപ്പിച്ചത്. മാത്രമല്ല, മഞ്ഞക്കൊന്ന പടർന്ന പ്രദേശങ്ങളിൽ ചെടികൾ വളരില്ല. അത്കൊണ്ട് ആ സസ്യങ്ങൾ തിന്ന് ജീവിക്കുന്ന ജീവജാലങ്ങൾ കാട് വിട്ട് പോകുന്നു. ഇത് മൂലം ഈ ജീവികളെ തിന്ന് ജീവിക്കുന്ന മാംസാഹാരികളായ മിശ്ര ജന്തുക്കൾ നാട്ടിലേക്ക് ഇറങ്ങുന്നു എന്നുള്ളതായിരുന്നു തിയറി.
മഞ്ഞക്കൊന്ന പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ ഈ 12300 ഹെക്ടർ ഭൂമിയിൽ നിന്നും സസ്യ ബുക്കുകൾ ഈ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോയി, മാനേ പോലുള്ള ജീവികളെ കാട്ടിൽ കാണാതായി. അതോടെ കടുവയ്ക്കും, മിശ്ര ജന്തുക്കൾക്കും തീറ്റ ഇല്ലാതെയായി. ഇത് മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങാൻ കാരണമായി തീർന്നു. ഇപ്പോൾ ഇത് മുഴുവൻ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കാരണം ഈ മഞ്ഞക്കൊന്ന പിഴുതെറിഞ്ഞാൽ പോകില്ല, വേരിൽ നിന്ന് വീണ്ടും ഇത് കിളിർത്ത് വരും. വെട്ടികളഞ്ഞാൽ പറ്റില്ല, അതിന്റെ കുറ്റിയിൽ നിന്ന് അത് മുളച്ച് വരും. എന്നാൽ 1086 ഹെക്ടർ വനഭൂമിയിലെ മഞ്ഞക്കൊന്ന ഇപ്പോൾ നശിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ടെൻഡർ വനംവകുപ്പ് ഇപ്പോൾ ക്ഷണിച്ച് കഴിഞ്ഞു. അതിന് വേണ്ടി 2.27 കോടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. അപ്പോൾ ഇതിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന മഞ്ഞക്കൊന്നയെ പിഴുത് മാറ്റാൻ ഇനി എത്ര കോടി വേണം എന്നാണ് അടുത്ത ചോദ്യം.
Story Highlights: Is yellow fever so dangerous?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here