10 മിനിറ്റിൽ 3 ക്വാര്‍ട്ടര്‍ വാറ്റ് തീർക്കണം, സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു; 45കാരന് ദാരുണാന്ത്യം

ആഗ്രയിൽ അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തതാണ് മരണകാരണം. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.(man accepts challenge to drink 3 liquor bottles in 10 mins dies)
പത്ത് വര്‍ഷത്തിലധികമായി ജയ്, ഭോലാ, കേശവ് എന്നിവര്‍ സുഹൃത്തുക്കളാണ്. റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ പിന്നീട് ശിൽപ്ഗ്രാമിന് സമീപം റോഡരികിൽ അബോധാവസ്ഥയിൽ മകൻ കണ്ടെത്തുകയായിരുന്നു. ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും തയ്യാറായില്ലെന്ന് പരാതിയുണ്ട്.
ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്. മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചാല്‍ മൊത്തം പണവും കൊടുക്കാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ ജയ് സിംഗ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് സംഭവം.എസ്എൻ മെഡിക്കൽ കോളജിൽ വച്ചാണ് ജയ് മരിച്ചത്. ജയ് മരിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് ഇരുവരും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് സഹോദരൻ സുഖ്ബീര്‍ സിംഗ് ആരോപിച്ചു. ഒടുവിൽ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്.
Story Highlights: man accepts challenge to drink 3 liquor bottles in 10 mins dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here