അതായത് കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്നക്കാരൻ; മുഖ്യമന്ത്രിക്കെതിരെ വി ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയായിരുന്നു വി ടി ബൽറാം വിമർശിച്ചത്. ഒരു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രീഡിഗ്രി പോലും പാസാവാത്ത ഒരു തട്ടിപ്പുകാരിക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശമാണിതെന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.(v t balram against pinarayi vijayan)
നിനക്കൊരു ജോലി ശരിയാക്കി നൽകണമെന്ന് മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതൊരു ചെറിയ ജോലിയായിരിക്കും, എന്നാൽ ശമ്പളം ഇരട്ടിയായിരിക്കും പറഞ്ഞത് പോലെത്തന്നെ പിന്നീടവർക്ക് ആ ജോലി കിട്ടുകയും ചെയ്തു.
ഗുരുതരമായ രാജ്യദ്രോഹ പ്രവർത്തനങ്ങളും കള്ളക്കടത്തും വാർത്തയായി പുറത്തുവരുന്നത് വരെ ആ സ്ത്രീ ആ ജോലിയിൽ തുടരുകയും ചെയ്തുവെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
അതായത് കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്നക്കാരൻ എന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുടെ അറസ്റ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകൾ പ്രധാന തെളിവെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളും കോഴയ്ക്ക് തെളിവാണ്. അന്വേഷണത്തോട് ശിവശങ്കർ സ്വീകരിച്ചത് പൂർണ്ണ നിസ്സഹകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: v t balram against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here