Advertisement

ജമ്മു കശ്മീരിലെ കത്രയിൽ ഭൂചലനം

February 17, 2023
Google News 1 minute Read

ജമ്മു കശ്മീരിൽ ഭൂചലനം. കത്രയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ 5.01നാണ് റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മേഘാലയയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 9.26 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൻ്റെ തീവ്രത 3.9 രേഖപ്പെടുത്തി. അതേസമയം നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

Story Highlights: 3.6 Magnitude Earthquake Hits Jammu And Kashmir’s Katra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here