Advertisement

തുർക്കി എംബസിക്ക് ദുരിതാശ്വാസ സഹായം കൈമാറി ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ

February 17, 2023
Google News 2 minutes Read

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ
തുർക്കി അംബാസിഡർക്കു കൈമാറി. ബി.എസ്.കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി ബോസ് ,ജന .സെക്രട്ടറി അൻവർ ശൂരനാട് , ട്രഷറർ ഹരികൃഷ്ണൻ , ജോ. ​​ട്ര​ഷ​റ​ർ ഗി​രീ​ഷ്‌ ചന്ദ്രൻ ,മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ , ഷമീർ ലേഡീസ് വിങ് ജന കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ശ്രീ ബഷീർ അമ്പലായി , ശ്രീ .അൻവർ കണ്ണൂർ , ശ്രീ. നജീബ് കടലായി . ശ്രീ. മനോജ് വടകര , ശ്രീ. ലത്തീഫ് മരക്കാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് എംബസിയിൽ വച്ച് സഹായം കൈമാറിയത് .

സാമൂഹ്യ സേവന രംഗത്തു ഏതു അവസരത്തിലും തങ്ങളാൽ ആകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ കൂട്ടായ്മ്മ പ്രതിജ്ഞാബദ്ധമാണെന്ന് ബി.എസ്.കെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Story Highlights: Bahrain sooranad Association handed over relief aid to Turkish Embassy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here