മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിൽ തല്ലി; പിജെ കുര്യനെതിരെ ഗോബാക്ക് മുദ്രാവാക്യം

മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ തമ്മിലടി. മുതിർന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘടന വിഷയങ്ങളിൽ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് തർക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷത്തിലെത്തുകയായിരുന്നു.
പ്രവർത്തകർ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. ചില സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തമ്മിലടിക്ക് കാരണമായി. ജില്ലയൊട്ടാകെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടലുണ്ടായത്.
രണ്ട് ദിവസം മുൻപ് നടന്ന പത്തനംതിട്ട ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. യോഗത്തിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പൊലീസിനെ സമീപിച്ചിരുന്നു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോരുണ്ടായത്. കഴിഞ്ഞ ദിവസം യോഗത്തിൽ നിന്നും ഇറങ്ങി പോയ മുൻ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്ന പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞതും തർക്കം രൂക്ഷമാകാൻ ഇടയായി.
Read Also: കെ.വി തോമസ്, പി.ജെ കുര്യൻ വിഷയങ്ങളിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കട്ടെ; രാഷ്ട്രീയകാര്യ സമിതി
Story Highlights: Clash in congress meeting Mallappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here