Advertisement

‘ഭരണകാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസം?’; ബില്ലുകളില്‍ ഒപ്പിടാത്തതില്‍ മറുപടിക്കത്തുമായി ഗവര്‍ണര്‍

February 17, 2023
Google News 3 minutes Read
governor sent letter to pinarayi over signing bills passed by legislative assembly

ബില്ലുകള്‍ ഒപ്പിടാനുള്ളത് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിന്റെ കാരണവും ഗവര്‍ണര്‍ മറുപടിയില്‍ വിശദീകരിച്ചു. ബില്ലുകളില്‍ കൂടുതല്‍ വിശദീകരണം വേണമെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.(governor sent letter to pinarayi over signing bills passed by legislative assembly)

ഭരണകാര്യങ്ങള്‍ തന്നോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസമെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം. ഒപ്പിടാത്തതിന് കാരണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങളാണെന്നും ഗവര്‍ണര്‍ കത്തില്‍ ഓര്‍മപ്പെടുത്തി. ബില്ലുകളില്‍ സംശയം പ്രകടിപ്പിച്ച ഗവര്‍ണര്‍, നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ലെന്നും ബില്ലുകള്‍ പലതും അധികാര പരിധി മറികടന്ന് പാസാക്കിയതാണെന്നും ചൂണ്ടിക്കാട്ടി.

ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവന് കത്തയച്ചത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലുമാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും എട്ട് ബില്ലുകള്‍ അംഗീകാരം ലഭിക്കാതെ രാജ്ഭവനിലുണ്ടെന്നാണ് ഓര്‍മിപ്പിക്കുന്നത്.

Read Also: മമത സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധിവിട്ട് സംരക്ഷിക്കുന്നെന്ന് ബിജെപി; സി വി ആനന്ദബോസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ബില്‍ ഒപ്പുവയ്ക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിന് ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ക്ക് കത്തയച്ചതെന്നാണ് സൂചന. ഇതിലാണ് ഇപ്പോള്‍ ഗവര്‍ണറുടെ മറുപടി. സര്‍വകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സര്‍വകലാശാല ബില്‍. ലോകായുക്ത ബില്ലിലും ഒപ്പിട്ടിരുന്നില്ല.

Story Highlights: governor sent letter to pinarayi over signing bills passed by legislative assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here