Advertisement

ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി

February 17, 2023
Google News 2 minutes Read
heart attack Elderly man dies in Dammam

ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി. തിരുവനന്തപുരം ചുള്ളാളം ഊരമോൻ പുറത്ത് വീട്ടിൽ പരേതനായ മൊയ്‌തീൻ കുഞ്ഞ് അബ്ബാസലിയുടെ മകൻ അൻവർ ഹുസൈൻ സഖാഫിയുടെ മൃതദേഹമാണ് വൻ ജനാവലിയുടെ സാനിധ്യത്തിൽ തുഖ്ബയിൽ ഖബറടക്കിയത്. കഴിഞ്ഞ പതിനാറ് വർഷമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

Read Also: കോഴിക്കോട് സ്വദേശി അബ്ദുൽ റസാഖ് ദമ്മാമിൽ കുഴഞ്ഞ് വീണ് മരിച്ചു

അൽ ഖോബാറിലെ കിംഗ് ഫഹദ് ഗ്രാന്റ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം തുഖ്ബയിൽ ഖബറടക്കിയത്. ഉമർ സഅദി, സുബൈർ സഖാഫി, സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ, കോയ സഖാഫി എന്നിവർ ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹാരിസ് ജൗഹരി, സക്കീർ മാന്നാർ, സലിം പാലച്ചിറ, അഹമ്മദ് നിസാമി, നാസ് വക്കം എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.

Story Highlights: heart attack Elderly man dies in Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here