ഡൽഹി ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്, സൂര്യകുമാറിന് പകരം ശ്രേയസ് ടീമിൽ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർക്ക് അവസരം ലഭിച്ചു. അതേസമയം ഓസ്‌ട്രേലിയൻ ടീമിൽ ഫാസ്റ്റ് ബൗളർ സ്‌കോട്ട് ബൊലാന്റിന് പകരം മാത്യു കുഹ്‌മാന് അവസരം ലഭിച്ചിട്ടുണ്ട്.
മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് ടീമിൽ തിരിച്ചെത്തി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്‌സിനും 132 റൺസിനും ജയിച്ചിരുന്നു. ഇനി രണ്ടാം മത്സരവും ജയിച്ച് പരമ്പരയിൽ അപരാജിത ലീഡ് നേടാനാണ് ഇന്ത്യയുടെ ശ്രമം.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), അക്ഷര് പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി (WK), പാറ്റ് കമ്മിൻസ് (c), ടോഡ് മർഫി, നഥാൻ ലിയോൺ, മാത്യു കുഹ്മാൻ.
Story Highlights: India vs Australia 2nd Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here