ഇങ്ങനെയും ഭക്ഷണപ്രിയമോ; കൈയിൽ പച്ചകുത്തിയത് ഇഷ്ടഭക്ഷണത്തിന്റെ പേര്…

ടാറ്റുകൾ നാട്ടിലൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. ആളുകൾക്ക് ചെയ്യാൻ ഇഷ്ടമുള്ളതോ, അത്രമേൽ ആഗ്രഹമുള്ളതോ അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ പേരോ ചിത്രമോ എല്ലാം ശരീരത്തിൽ പച്ചകുത്താറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സിനിമകളുടെയോ കഥാപാത്രങ്ങളുടെയോ ഡയലോഗുകൾ വരെ ടാറ്റു ചെയ്തവരെ പറ്റിയും നമുക്കറിയാം. എന്നാൽ തനിക്ക് ഇഷ്ടപെട്ട ഭക്ഷണത്തിന്റെ പേര് കൈയിൽ ടാറ്റു ചെയ്തിരിക്കുകയാണ് ഒരാൾ.
അതെ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം നടന്നതാണ്. ഇഷ്ടഭക്ഷണത്തിന്റെ പേര് ശരീരത്തിൽ പച്ച കുത്താൻ മണിക്കൂറുകളോളം ടാറ്റൂ മിഷനു കീഴിൽ വേദന സഹിച്ചു കിടക്കുക. പിന്നീട് ജീവിതകാലം മുഴുവൻ ആ വിഭവത്തിന്റെ പേര് ശരീരത്തിൽ കൊണ്ടുനടക്കുക. ഇങ്ങനെയും ഭക്ഷണപ്രിയമോ എന്നാണ് ആളുകൾ ചോദിക്കുന്നത്.
സ്വിഗ്ഗിയാണ് അത്തരത്തിൽ ഒരാളുടെ ചിത്രം കഴിഞ്ഞ ദിവസം തങ്ങളുടെ ട്വീറ്റിൽ ഷെയർ ചെയ്തത്. തന്റെ വലതു കൈയുടെ മുട്ടിനു മുകളിലായി രാജ്മ ചാവൽ എന്ന ഉത്തരേന്ത്യൻ വിഭവത്തിന്റെ പേരാണ് ഇയാൾ ടാറ്റു ചെയ്തിരിക്കുന്നത്. ”ജീവിതകാലം മുഴുവൻ ശരീരത്തോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ എന്തിനെയെങ്കിലും നിങ്ങൾ ഇത്ര സ്നേഹിച്ചിട്ടുണ്ടോ” എന്ന അടികുറിപ്പോടെയാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വിഗി അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
എന്തുതന്നെയാണെങ്കിലും വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. വിചാരിച്ച പോലെയല്ല വലിയ പിന്തുണയാണ് ട്വിറ്റർ യൂസേഴ്സിൽ നിന്നും ലഭിക്കുന്നത്. 37,000 ത്തോളം പേർ നിലവിൽ ചിത്രം കണ്ടുകഴിഞ്ഞു.
Story Highlights: Man expresses his forever love for ‘Rajma Chawal’ with a tattoo, Swiggy shares post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here