Advertisement

ശബരിമല തീർത്ഥാടനം; സേവനമനുഷ്ഠിച്ചത് ആയിരക്കണക്കിന് ജീവനക്കാർ; നിത്യപ്രചോദനമെന്ന് ദിവ്യ എസ് അയ്യർ

February 17, 2023
Google News 2 minutes Read

ശബരിമല തീർത്ഥാടനകാലം ആസൂത്രണം ചെയ്യാൻ സാധിച്ചത് അൻപതോളം വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരുടെ സമർപ്പിതമായ പ്രവർത്തനങ്ങൾ കാരണമാണെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല തീർത്ഥയാത്രക്കായി ഏകദേശം അമ്പതു ലക്ഷം ഭക്തർ ഒഴുകിയെത്തി.(sabarimala pilgrims divya s iyer praises departments)

അറുപത്തിയേഴ്‌ ദിനങ്ങൾ രാവും പകലുമെന്നില്ലാതെ ആത്മാർത്ഥമായി അദ്ധ്വാനിച്ച എല്ലാ ജീവനക്കാരെയും അനുമോദിച്ച് വിവിധ വകുപ്പ് പ്രതിനിധികൾക്ക് വകുപ്പ് മന്ത്രി പുരസ്‌കാരം നൽകി. ഇത് അംഗീകാരമായല്ല, തുടർന്നും ആത്മാർഥമായി സേവനമനുഷ്ഠിക്കാൻ നിത്യപ്രചോദനം ആയിട്ടാണ് ഞങ്ങൾ ഓരോരുത്തരം കാണുന്നതെന്നും ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചത്:

ഞാനാണല്ലോ നീ, നീയാണല്ലോ ഞാൻ
നാമാണല്ലോ നന്മ നിറഞ്ഞ പരിപൂർണ്ണത
പുരുഷസൂക്തം: കടമ്മനിട്ട രാമകൃഷ്ണൻ

തത്വമസിയിൽ അധിഷ്ഠിതമായ തീർത്ഥയാത്രക്കായി ഏകദേശം അമ്പതു ലക്ഷം ഭക്തർ ശബരിമലയിലേക്ക് ഒഴുകിയെത്തുന്നതിനു നാം സാക്ഷ്യം വഹിച്ചിരുന്നല്ലോ. നന്മ നിറഞ്ഞ പരിപൂർണ്ണതയുടെ നിറവിൽ ശബരിമല തീർത്ഥാടനകാലം ആസൂത്രണം ചെയ്യാൻ സാധിച്ചത് അൻപതോളം വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരുടെ സമർപ്പിതമായ പ്രവർത്തനങ്ങൾ കാരണമാണ്. അറുപത്തിയേഴ്‌ ദിനങ്ങൾ രാവും പകലുമെന്നില്ലാതെ ആത്മാർത്ഥമായി അദ്ധ്വാനിച്ച എല്ലാ ജീവനക്കാരെയും അനുമോദിച്ചുകൊണ്ടു നമ്മുടെ ആദരണീയനായ ദേവസ്വം വകുപ്പ് മന്ത്രി ഇന്ന് പമ്പയിൽ എത്തി വിവിധ വകുപ്പ് പ്രതിനിധികൾക്ക് പുരസ്‌കാരം നൽകി സന്തോഷം പങ്കിട്ടു. ഈ മധുരിതമായ നിമിഷങ്ങൾ ഒരു അംഗീകാരമായല്ല, തുടർന്നും ആത്മാർഥമായി സേവനമനുഷ്ഠിക്കാൻ ഒരു നിത്യപ്രചോദനം ആയിട്ടാണ് ഞങ്ങൾ ഓരോരുത്തരം കാണുന്നത്.

Story Highlights: sabarimala pilgrims divya s iyer praises departments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here