Advertisement

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

February 17, 2023
Google News 2 minutes Read

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കുകളില്ല. നാട്ടുകാർ ചേർന്ന് തീ അണച്ചു. ഇന്ന് രാവിലെ 9.30 നാണ് അപകടം സംഭവിച്ചത്.(scooter gets fire in kochi)

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

മൂവാറ്റുപുഴയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഇറങ്ങി മാറി. തീ ആളിപ്പടരുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന നാട്ടുകാർ അടുത്തുള്ള വീടുകളിൽ നിന്ന് വെള്ളം ശേഖരിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാർ വേഗത്തിൽ ഇടപെട്ട് തീ അണച്ചതിനാൽ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചില്ല.

Story Highlights: scooter gets fire in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here