വാഹനാപകടത്തിൽ പരുക്കേറ്റ ഷാജികുമാറിന് ഇത് പുതുജന്മം; രക്ഷകരായി എത്തിയത് സ്വന്തം വിദ്യാർത്ഥികൾ

വാഹനാപകത്തിൽ പരുക്കേറ്റ നെടുമങ്ങാട് സ്വദേശി ഷാജികുമാറിന് ഇത് പുതുജന്മം. രക്തത്തിൽ കുളിച്ചുകിടന്ന ഷാജികുമാറിനെ ആശുപത്രിയിൽ എത്തിച്ചത് രണ്ട് ചെറുപ്പക്കാർ. തങ്ങളുടെ പ്രിയ അധ്യാപകനെയാണ് രക്ഷപ്പെടുത്തിയത് ജിഷ്ണുവും കിരണും തിരിച്ചറിഞ്ഞതോടെ വൈകാരികമായൊരു കൂടിച്ചരലിന് അത് വഴിയൊരുക്കി.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് നെടുമങ്ങാട്ടെ വിരമിച്ച അധ്യാപകൻ ഷാജികുമാറിന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. പിന്നിൽ നിന്ന് വന്ന വാൻ ഇടിച്ചുതെറിപ്പിച്ച്, ശരീരത്തിൽ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഷാജിക്ക് രക്ഷകരായി രണ്ട് പേരെത്തി. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഷാജി അന്വേഷിച്ചത് അവരെത്തന്നെയാണ്.
അന്വേഷണത്തിനൊടുവില്‍ നെടുമങ്ങാട് സ്വദേശികളായ ജിഷ്ണുവും കിരണുമാണ് രക്തത്തിൽ കുളിച്ച് കിടന്ന ഷാജിയെ താങ്ങിയെടുത്ത് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചതെന്ന് കണ്ടെത്തി. എന്നാൽ പരുക്കേറ്റ് കിടന്നത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നെന്ന് അവർ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ജിഷ്ണുവും കിരണും കൊവിഡ് കാല സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇരുവരുടേയും മാതൃക എല്ലാവരും കാണേണ്ടതാണെന്നും അധ്യാപന ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാര്‍ഡായി ഈ പുതു ജീവിതത്തെ കാണുന്നുവെന്നുമുള്ള ഗുരുവിന്റെ വാക്കുകൾ വലിയ അംഗീകാരമായി ശിഷ്യരും കരുതുന്നു.
Story Highlights: This is a new birth for Shajikumar, who was injured in an accident; His own students came to rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here