യുവതിയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച മൂന്നുപേർ പൊലീസിന്റെ പിടിയിൽ. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂർ കാരംകോട് അതിർത്തിവിള വീട്ടിൽ സോപ്പുണ്ണി എന്ന് വിളിക്കുന്ന അരുൺ സിങ് (29), ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് ചരുവിള പുത്തൻ വീട്ടിൽ രാഹൂൽ(30) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് പിടികൂടിയത്.
ഫെബ്രുവരി പതിനാലിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതികൾ രാത്രി 9.30ന് കോതേരിയിലുള്ള എ.എസ് ബേക്കറിയിലെത്തിയാണ് അക്രമം കാട്ടിയത്. ജ്യൂസ് കുടിക്കുന്നതിനിടയിൽ കടയുടമയായ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യംചെയ്ത യുവതിയുടെ സുഹൃത്തുക്കളായ അനന്തുവിനെയും അഭിലാഷിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ഇവർ കട അടിച്ചുതകർക്കുകയും ചെയ്തു.
Read Also: ജോലിക്ക് നിന്ന ഹോട്ടലിൽ നിന്ന് 48000 രുപയും മൊബൈൽ ഫോണും മോഷ്ടിച്ച യുവാവ് പിടിയിൽ
ആക്രമണത്തിനിടയിൽ വയറ്റിൽ കുത്തേറ്റ അഭിലാഷ് ചികിത്സയിലാണ്. അനന്തുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ സ്റ്റേഷൻ ഇൻസ്പക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
Story Highlights: Three persons arrested for assaulting youth Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here