യുഎഇയിലേക്ക് കുടുംബസമേതമെത്താം; ഫാമിലി ഗ്രൂപ്പ് വിസകള്‍ അനുവദിച്ച് യുഎഇ

വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇയിലേക്ക് കുടുംബസമേതം എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് യുഎഇ. വിനോദം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കായി എമിറേറ്റില്‍ വീട്ടുകാരോടൊപ്പം എത്തേണ്ടവര്‍ക്ക് ഈ സൗകര്യം ഗുണം ചെയ്യും. 60 ദിവസത്തെ സിംഗിള്‍ വിസയും 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭ്യമാണ്.(UAE issue family group visa)
യുഎഇ റസിഡന്റ് വിസയുള്ളവര്‍ക്ക് 90 ദിവസത്തെ വിസയില്‍ മാതാപിതാക്കളെയും പങ്കാളിയെയും കുട്ടികളെയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ കൊണ്ടുവരാം. 750 ദിര്‍ഹമാണ് വിസ ഫീസ്(ഏകദേശം 16,892 രൂപ). ബാങ്ക് ഗ്യാരന്റിയായി നിക്ഷേപിച്ച 1,000 ദിര്‍ഹം വിസ ഉടമ തിരിച്ചെത്തിയാല്‍ തിരികെ നല്‍കും. കുറഞ്ഞത് 8000 ദിര്‍ഹമോ (1,80,000 രൂപ) അതിലധികമോ ശമ്പളമുള്ളവര്‍ക്ക് മാത്രമേ വ്യക്തിഗത വിസ എടുക്കാന്‍ കഴിയൂ. സ്വന്തം പേരില്‍ കെട്ടിട വാടക കരാര്‍ ഉണ്ടായിരിക്കണം.
Read Also: ഗോൾഡൻ വിസക്ക് പിന്നാലെ, ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ
സന്ദര്‍ശക വിസ 30 ദിവസത്തേക്ക് കൂടി പുതുക്കാം
യുഎഇയില്‍ 30, 60, 90 ദിവസത്തേക്ക് വിസാ സാധുതയുള്ള വ്യക്തിഗത സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെ തന്നെ 30 ദിവസത്തേക്ക് കൂടി വിസ പുതുക്കാം. 1000 ദിര്‍ഹമാണ് (ഏകദേശം 22,521 രൂപ) ഫീസ്.
Story Highlights: UAE issue family group visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here