Advertisement

ട്രാഫിക് നിയമലംഘകരുടെ വിവരങ്ങൾ ഖത്തറും യുഎഇയും പരസ്പരം കൈമാറും, രാജ്യം മാറിയാലും പിഴ

February 17, 2023
Google News 2 minutes Read
UAE Qatar exchange information on traffic violations

ബഹറിനും ഖത്തറിനും പുറമേ കുവൈറ്റുമായും ട്രാഫിക് നിയമലംഘകരുടെ വിവരങ്ങൾ കൈമാറാനൊരുങ്ങി യുഎഇ. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും രാജ്യങ്ങൾ പങ്കുവയ്ക്കും.

രാജ്യത്ത് ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ബഹറിനും ഖത്തറുമായും കരാറുണ്ടാക്കിയതിന് പിന്നാല കൂടുതൽജിസിസി രാജ്യങ്ങളുമായി സമാന രീതിയിലുളള കരാറുമായി മുന്നോട്ട് പോവുകയാണ് യുഎഇ. ഇനിമുതൽ കുവൈത്തിൽ ഗതാഗതനിയമം ലംഘിച്ചവർ ഇനി യു എ ഇയിലെത്തിയാലും പിഴ നൽകേണ്ടി വരും. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷ യോഗത്തിലാണ് തീരുമാനം.

Read Also: സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്

പലതവണ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. യു എ ഇയിൽ ഗതാഗത നിയമം ലംഘിച്ച് ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ അവിടെ പിഴ നൽകേണ്ടി വരും. നിയമം ലംഘിച്ച് യു എ ഇയിലെത്തിയാലും ഇത്തരക്കാർ കുടുങ്ങും. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗതാഗത മേഖലയിലെ വിവരങ്ങൾ കൈമാറാൻ ബഹ്‌റൈനും യു.എ.ഇയും ഖത്തറും ധാരണയായത്. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും രാജ്യങ്ങൾ പരസ്പരം കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

Story Highlights: UAE, Qatar exchange information on traffic violations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here