Advertisement

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍; ഇരുകൂട്ടരുടെയും ചര്‍ച്ച അപകടകരമെന്ന് എ.എ റഹീം

February 18, 2023
Google News 2 minutes Read

ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ എ റഹീം. രണ്ടു വർഗീയ ശക്തികളുടെ ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. ഇരുകൂട്ടരും ഒന്നിച്ചിരുന്നത് അപകടകാരമായ സൂചനയാണ്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞു. ആശയ സംവാദത്തിലൂടെ ആർ എസ് എസിനെ തിരുത്താമെന്നത് ജമാഅത്ത് ഇസ്ലാമിയുടെ വ്യാമോഹം. കൂടിക്കാഴ്ച്ചയെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ പോലും അവർക്ക് ആകുന്നില്ല. ഇന്ത്യൻ മതനിരപേക്ഷതക്ക്‌ ഭീഷണി ഉയർത്തുന്ന കൂടിക്കാഴ്ച്ചയാണെന്നും എ എ റഹീം പറഞ്ഞു.

Read Also: ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി ചർച്ച: ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കുക ലക്ഷ്യമെന്ന് ആർഎസ്എസ് പ്രതിനിധി

ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്. ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Story Highlights: A A Rahim Criticize RSS- Jamaat-e-Islami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here