എംബിബിഎസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, വിവാഹത്തിനായി മതം മാറാൻ ആവശ്യം; പിതാവും മകനും അറസ്റ്റിൽ

എംബിബിഎസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. 23 കാരിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം, വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനും പിതാവുമാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ഡൽഹി സംഗം വിഹാർ സ്വദേശികളായ മുഹമ്മദ് അഖ്‌ലാഖ്(30), പിതാവ് മുഹമ്മദ് മൊയ്‌നിനെയും(52) ആണ് ഗ്രേറ്റർ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി സോഷ്യൽ മീഡിയ വഴിയാണ് കണ്ടുമുട്ടിയെന്നും യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ച് താനുമായി ചങ്ങാത്തം കൂടുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു.
ഒടുവിൽ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും പിന്നീട് മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ആദിത്യ ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിദ്യാർത്ഥിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഗ്രേറ്റർ നോയിഡ) ദിനേഷ് കുമാർ സിംഗ് പിടിഐയോട് പറഞ്ഞു. പ്രതി വിവാഹിതനാണെന്നും ഇയാൾക്ക് രണ്ട് കുട്ടികളുണ്ടെന്നും പൊലീസ് കണ്ടെത്തി.
Story Highlights: Delhi man his father held for raping; trying to convert MBBS student to Islam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here