മധു വധക്കേസ് : ഫെബ്രുവരി 21 മുതൽ വാദം ആരംഭിക്കും; വിധി പ്രസ്താവം അടുത്ത മാസം ഉണ്ടായേക്കും

സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് അവസാന ഘട്ടത്തിലേക്ക്. ഈ മാസം 21 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത. കേസിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ പറയുന്നത്. ( madhu murder case verdict next month )
പ്രതിഭാഗം സാക്ഷിവിസ്ഥാരവും പൂർത്തിയായതോടെയാണ് മധു കേസ് വാദം കേൾക്കൽ നടപടികളിലേക്ക് കടക്കുന്നത്.കേസിൽ ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്.പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു.അതോടെ സാക്ഷികളുടെ എണ്ണം 127 ആയി. അതിൽ 24 പേർ കൂറുമാറി. രണ്ട് പേർ മരിച്ചു.കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.പ്രോസിക്യൂഷന് അനുകൂലമായും നിരവധി സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. സാക്ഷി മൊഴികളും ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ചുള്ള വാദമാണ് ഇനി നടക്കുക കേസിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറയുന്നത്.
21 മുതൽ വാദം കേൾക്കുന്ന കേസിൽ വിധിപ്രസ്താവം അടുത്തമാസം ഉണ്ടാവാനാണ് സാധ്യത.
Story Highlights: madhu murder case verdict next month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here