Advertisement

ഇന്ന് മഹാശിവരാത്രി; വിപുലമായ ഒരുക്കങ്ങളുമായി ആലുവ മണപ്പുറം

February 18, 2023
Google News 1 minute Read
maha shivratri 2023

ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. ( maha shivratri 2023 )

ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തജന തിരക്ക് ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Read Also: ശിവരാത്രി; സർവീസ് ദീർഘിപിച്ച് കൊച്ചി മെട്രോ

ശിവരാത്രിയോട് അനുബന്ധിച്ച് കെഎസ്ആർടിസിയും മെട്രോയും ദക്ഷിണ റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തും. ശിവരാത്രി ദിനത്തിൽ സർവീസ് ദീർഘിപിച്ചിരിക്കുകയാണ് കൊച്ചി മെട്രോയും. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ഫെബ്രുവരി 18ന് രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും.

Story Highlights: maha shivratri 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here