ബിജെപിയെ തളയ്ക്കാന്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരോക്ഷമായി പറഞ്ഞ് നിതീഷ് കുമാര്‍; ‘തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ്’

തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുയോജിച്ച് മുന്നോട്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച നിതീഷ് തന്റെ നിര്‍ദേശങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞു. പട്‌നയില്‍ നടന്ന സിപിഐ( എംഎല്‍) ദേശീയ കണ്‍വെന്‍ഷനിലാണ് നിതീഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ സാന്നിധ്യത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസംഗം. തന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്ന് നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ( Nitish Projects Himself As PM Candidate, Advises Congress To Fight Together)
താന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും തന്നെ വിളിക്കുകയാണെന്നുമാണ് നിതീഷ് കുമാറിന്റെ അവകാശവാദം. തന്നെ ബിജെപി ഇതര പ്രതിപക്ഷ ബദലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കണമെന്നാണ് പ്രസംഗത്തിലുടനീളം അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. ഒരു തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകള്‍ നൂറില്‍ താഴെ മാത്രമായിരിക്കുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ കളത്തിലിറങ്ങണം. മറ്റ് സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വീതിച്ച് നല്‍കണം. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിനും സമാന നിലപാടാണ് ഉള്ളതെന്നും പ്രണയത്തിലെന്ന പോലെ ആരാദ്യം പറയുമെന്ന ആശയക്കുഴപ്പം മാത്രമാണ് അവശേഷിക്കുന്നതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പ്രസംഗിച്ച വേളയില്‍ സൂചിപ്പിച്ചു.
Story Highlights: Nitish Projects Himself As PM Candidate, Advises Congress To Fight Together
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here