Advertisement

മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയും പോലെ; കരുതൽ തടങ്കലിനെതിരെ നിയമനടപടിക്ക് കോൺഗ്രസ്

February 18, 2023
Google News 2 minutes Read

മുഖ്യമന്ത്രി പിണറയി വിജയ്‌നറെ സന്ദർശനവുമായി ബന്ധപ്പെട്ട കരുതൽ തടങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുതൽ തടങ്കലിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ഇറങ്ങിയാൽ ജനങ്ങൾക്ക് യാത്ര സാധ്യമാകുന്നില്ല. മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയുന്നതുപോലെയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വ്യാപകമായി കരുതൽ തടങ്കലിൽ ആക്കിയിരിക്കുകയാണ്.
കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ് മട്ടന്നൂർ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത്. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ. കണ്ണൂരിൽ സേവാദൾ പ്രവർത്തകൻ സുരേഷ് കുമാറിനെയും പൊലീസ് കരുതൽ തടങ്കലിലാക്കി.

Read Also: പാലക്കാട്‌ ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ

ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ ആരോഗ്യ വകുപ്പിന്റെ വിവാ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഉച്ചയോടെ മട്ടന്നൂർ വിമാനത്താവളത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന മുഖ്യമന്ത്രി റോഡ് മാർഗമാണ് തലശ്ശേരി എത്തുക. വഴിയിൽ പ്രതിഷേധമുണ്ടാകുമെന്ന സുചനയിലാണ് യൂത്ത് ലീഗ് പ്രവർത്തകനെ കരുതൽ തടങ്കലിൽ എടുത്തത്.

Story Highlights: Youth Congress leaders detained ahead of Kerala CM’s Palakkad visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here