കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ഏകപക്ഷീയം; ഗതാഗതമന്ത്രിക്കെതിരെ എ. കെ. ബാലന്‍

കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ എ കെ ബാലന്‍. ഗതാഗതമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമെന്നാണ് എ കെ ബാലന്റെ വിമര്‍ശനം. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി.(AK Balan against antony raju in KSRTC salary installment issue)
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ഏകപക്ഷീയമാണ്. സംഘടനകളുമായി വേണമെങ്കില്‍ ചര്‍ച്ച നടത്താനുള്ള നിലപാട് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്. മാനേജ്‌മെന്റ് ഒരു പ്രത്യേക സംഘടനയെ വഴിവിട്ട് സഹായിക്കുന്നുവെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റിന്റേതാണെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. വിഷയത്തില്‍ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ടതില്ല. ആവശ്യപ്പെട്ടാല്‍ യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ടാര്‍ഗറ്റും പുതിയ ഉത്തരവും തമ്മില്‍ ബന്ധമില്ല. പുതിയ ശമ്പള ഉത്തരവില്‍ അപാകതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights: AK Balan against antony raju in KSRTC salary installment issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here