Advertisement

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്; നിര്‍ദേശം നല്‍കി കോളജ് പ്രിന്‍സിപ്പല്‍

February 19, 2023
Google News 3 minutes Read
Black clothes again banned in CM's event in kozhikode

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്. കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം. പ്രിന്‍സിപ്പല്‍ എടക്കോട് ഷാജിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. (Black clothes again banned in CM’s event in kozhikode)

കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് തനിക്ക് നിര്‍ദേശം ലഭിച്ചെന്ന് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. ഈ ഓഡിയോ ട്വന്റിഫോറിന് ലഭിച്ചു. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്

എന്നാല്‍ ഇന്ന് കോളജില്‍ കറുത്ത വസ്ത്രം ധരിച്ചത്തെിയതിന് വിദ്യാര്‍ത്ഥികളെ തടഞ്ഞതായുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരള സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിനാണ് മുഖ്യമന്ത്രി കോളജിലെത്തിയത്. കറുത്ത വസ്ത്രവും പര്‍ദയുമിട്ട ധാരാളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.

Story Highlights: Black clothes again banned in CM’s event in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here