Advertisement

‘ഞങ്ങളുടെ ടീം ഈ സജ്ജമാണ്. നിങ്ങളോ? സിസിഎൽ ആദ്യ മത്സരം ഇന്ന്; കാണുകയും പിന്തുണയ്ക്കുകയും വേണമെന്ന് ഉണ്ണി മുകുന്ദൻ

February 19, 2023
Google News 4 minutes Read

സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി. C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന് നടൻ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.(celebrity cricket league 2023 kerala strikers practice session)

ഈ അവസരത്തിൽ തങ്ങളുടെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. ഏതാനും മിനിറ്റുകൾ ദൈർഘ്യമുള്ള വിഡിയോയിൽ താരങ്ങളുടെ വ്യായാമ മുറകളും കഠിന പരിശീലനങ്ങളും ​ദൃശ്യമാണ്. ഉണ്ണി മുകുന്ദന്റെ ​ബൗളിങ്ങും ബാറ്റിങ്ങും വിഡിയോയിൽ കാണാം. ഒപ്പം വിജയ് യേശുദാസും ഉണ്ട്. ‘ഞങ്ങളുടെ ടീം ഈ സീസണിനായി സജ്ജമാണ്. നിങ്ങളോ ?’, എന്ന് കുറിച്ചു കൊണ്ടാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത് സുകുമാരൻ, വിജയ് യേശുദാസ് തുടങ്ങിയ താരനിരയാണുള്ളത്.

ഇന്ന് റായ്പൂരിൽ നടക്കുന്ന മത്സരത്തിന് പൂർണ സജ്ജമാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.

Story Highlights: celebrity cricket league 2023 kerala strikers practice session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here