കോഴിക്കോട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്ക് പൊലീസൊരുക്കിയ സുരക്ഷ മറികടന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. രാത്രി ഏഴരയോടെ എരഞ്ഞിപ്പാലത്തുവച്ച് മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി കരിങ്കൊടി വീശിയത്. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് തൊട്ടു മുന്‍പ് ഇതേ സ്ഥലത്തു നിന്ന് നാല് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.ksu workers in custody for black flag protest against cm
രാവിലെ മുതല്‍ പലയിടങ്ങളിലും കരിങ്കൊടി വീശാനായി നിന്ന കെഎസ്‌യു, യുവമോര്‍ച്ച പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും വിവാദമായി.
കനത്ത പൊലീസ് സുരക്ഷാവലയം തകര്‍ത്താണ് മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. മുഖ്യമന്ത്രി വിശ്രമിച്ച ഗസ്റ്റ്ഹൗസിന് മുന്‍പിലും പ്രതിഷേധക്കാരെത്തി. ഇവിടെ നിന്ന് രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെയും രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് പിടികൂടി. യുവമോര്‍ച്ച പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ എസ്‌ഐയുടെ കൈയ്യും ഒടിഞ്ഞു.
Read Also: മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളി, കരിങ്കൊടിയും ബാനറും; നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
മുഖ്യന്ത്രി കടന്നു പോകുന്ന വഴി നീളെ പൊലീസ് കവചം തീര്‍ത്തിരുന്നു. രാവിലെ തന്നെ മുന്‍കരുതലായി രണ്ട് കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മീഞ്ചന്ത ഗവണ്‍മെന്റ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കറുത്ത വസ്ത്രത്തിനും മാസ്‌ക്കിനും വിലക്കേര്‍പ്പെടുത്തി. പ്രിന്‍സിപ്പലാണ് ഇതിന് നിര്‍ദേശം നല്‍കിയത്. കുട്ടികളും അധ്യാപകരും കറുപ്പ് ഒഴിവാക്കിയെങ്കിലും പരിപാടിയില്‍ കറുപ്പ് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞില്ല.
Story Highlights: ksu workers in custody for black flag protest against cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here