Advertisement

തെങ്ങുകയ​റ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

February 19, 2023
Google News 1 minute Read
man fell of from coconut tree and died

ചേർത്തലയിൽ തെങ്ങുകയ​റ്റ തൊഴിലാളി തെങ്ങിന് മുകളിൽ നിന്ന് വീണ് മരിച്ചു. വയലാർ പഞ്ചായത്ത് 16ാം വാർഡിൽ ഒളതല തച്ചാറ രഞ്ജിനി ഭവനത്തിൽ രാജു (62) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് തെങ്ങുകയറുമ്പോഴായിരുന്നു തെങ്ങിനുമുകളിൽ നിന്ന് വീണത്. ഉടൻതന്നെ തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തകുമാരിയാണ് ഭാര്യ. ശ്രീരാഗ്, ശ്രീരഞ്ജിനി (ആരോഗ്യവകുപ്പ് ) എന്നിവർ മക്കളാണ്.

Story Highlights: man fell of from coconut tree and died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here