മത സ്വാതന്ത്രം നിഷേധിക്കുന്നു; ഡൽഹിയിൽ ഇന്ന് ക്രിസ്തുമത വിശ്വാസികളുടെ പ്രതിഷേധം

ഡൽഹിയിൽ ഇന്ന് ക്രിസ്തുമത വിശ്വാസികളുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്തുമത വിശ്വാസികൾക്കും പുരോഹിതർക്കും ആരാധനാലയങ്ങൾക്കും എതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ജാർഖണ്ഡ്,ഛത്തീസ്ഗഡ്, കർണ്ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മത സ്വാതന്ത്രം നിഷേധിക്കുന്നതായ് സംയുക്ത ക്രിസ്തുമത വിശ്വാസ സമിതി കുറ്റപ്പെടുത്തി. രാവിലെ 11:30 ന് ജന്ദർ മന്ദറിൽ ആകും പ്രതിഷേധം.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ അനുസരിച്ച് 2022ൽ മാത്രം ക്രൈസ്തവർക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടന്നത് 1198 അക്രമങ്ങളാണ്.
Read Also: പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും
Story Highlights: Protest by Christians in Delhi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here