Advertisement

തുര്‍ക്കി, സിറിയ ഭൂകമ്പം; സേവനവും ധനസമാഹരണവും തുടര്‍ന്ന് സൗദി ദുരന്തനിവാരണ സേന

February 19, 2023
Google News 2 minutes Read
Saudi Disaster Response Force helps Turkey Syria earthquake

സൗദി ദുരന്തനിവാരണ സേന തുര്‍ക്കിയിലെ 46 പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് റിയാദ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍. ദുരിത ബാധിതരെ സഹായിക്കാന്‍ ധനസമാഹരണം തുടരുകയാണ്. ഇതുവരെ പൊതുജനങ്ങളില്‍ നിന്ന് 38 കോടി റിയാല്‍ സമാഹരിച്ചതായും റിലീഫ് സെന്റര്‍ വ്യക്തമാക്കി.Saudi Disaster Response Force helps Turkey Syria earthquake

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് സൗദി സെര്‍ച്ച് ആന്റ് റസ്‌ക്യൂ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധിയാളുകളെ നിര്‍ണയിക്കാനും അവരെ പുറത്തെത്തിക്കാനും സംഘത്തിനു കഴിഞ്ഞു. എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും പുറമെ ഡോക്ടരും പാരാമമെഡിക്കല്‍ ജീവനക്കാരും സംഘത്തിലുണ്ട്.

ദുരിത ബാധിതരെ സഹായിക്കാന്‍ വിമാന മാര്‍ഗം കൂടുതല്‍ വസ്തുക്കള്‍ തുര്‍ക്കിയിലും സിറിയയിലും എത്തിക്കുമെന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമിര്‍ അല്‍ ജുതൈലി പറഞ്ഞു. രക്ഷാ ദൗത്യ സംഘവുമായി നിരന്തരം റിലീഫ് സെന്റര്‍ ബന്ധപ്പെടുന്നുണ്ട്. അവര്‍ ആവശ്യപ്പെടുന്ന ദുരിതാശ്വാസ വസ്തുക്കളാണ് എത്തിക്കുന്നത്.

Read Also: ഒമാനിൽ നേരിയ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

റിലീഫ് സെന്ററിന്റെ സാഹിം പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം തുടരുകയാണ്. ഇതുവരെ 38.3 കോടി റിയാല്‍ സമാഹരിച്ചതായും സാമിര്‍ അല്‍ ജുതൈലി പറഞ്ഞു.

Story Highlights: Saudi Disaster Response Force helps Turkey Syria earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here