C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം ഉണ്ണി മുകുന്ദൻ നയിക്കും; മത്സരം ഉച്ചയ്ക്ക് 2.30ന് ഫ്‌ളവേഴ്‌സിൽ

സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി. ഇന്നത്തെ മത്സരത്തിൽ C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപറ്റൻ ഉണ്ണി മുകുന്ദൻ ആയിരിക്കും. മത്സരം ഉച്ചയ്ക്ക് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. മത്സരത്തിന്റെ കമന്ററി തത്സമയം മലയാളത്തിൽ കാണാം.(unnimukundan will lead first match kerala strikers)
C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഉണ്ണിമുകുന്ദൻ വിവരം അറിയിച്ചത്. ടീം ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല പകരം ഞാനാകും സ്റ്റാന്റിംഗ് ക്യാപ്റ്റൻ എന്ന് ഉണ്ണിമുകുന്ദൻ അറിയിച്ചു.
ഇന്ന് ആദ്യ മാച്ചാണ്. എല്ലാവരും സപ്പോർട്ട് ചെയ്യുക നല്ലൊരു മത്സരം ഇന്ന് പ്രതീക്ഷിക്കാമെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു. C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് നടൻ ഉണ്ണിമുകുന്ദൻ C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്.
ഇന്ന് റായ്പൂരിൽ നടക്കുന്ന മത്സരത്തിന് പൂർണ സജ്ജമാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.
ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.
Story Highlights: unnimukundan will lead first match kerala strikers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here