Advertisement

പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങി വനിതാ ഡോക്‌ടർ

February 19, 2023
3 minutes Read
veterinarian Dr Meghana enters well to rescue leopard Karnataka

കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങിയ വനിതാ ഡോക്‌ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. മംഗളൂരുവിലെ കട്ടീലിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. കൂർഗ് സ്വദേശിയായ ഡോ. പി മേഘനയാണ് സാഹസികമായി പുലിയെ കീഴ്പ്പെടുത്തിയത്. കയറിൽ കെട്ടിത്തൂക്കിയ ഇരുമ്പ് കൂട്ടിലാണ് മേഘന കിണറിലേക്ക് ഇറങ്ങിയത്. ( veterinarian Dr Meghana enters well to rescue leopard Karnataka ).

Read Also: മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ

താൻ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പുലിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങേണ്ടി വന്നതെന്ന് വനിതാ ഡോക്‌ടർ പറയുന്നു.

കർണാടകയിലെ മംഗളൂരു നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള നിഡോഡി ഗ്രാമത്തിലെ ഒരു കിണറ്റിൽ ഞായറാഴ്ചയാണ് ഒരു വയസ്സുള്ള പുള്ളിപ്പുലി വീണത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പുലിയെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് വനിതാ ഡോക്‌ടർ കിണറ്റിലിറങ്ങിയത്.

Story Highlights: veterinarian Dr Meghana enters well to rescue leopard Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top