സൗദിയിൽ ഈ വർഷാമാദ്യത്തിൽ കണ്ടെയ്‌നർ നീക്കത്തിൽ 24 ശതമാനം വർധന

സൗദിയിലെ തുറമുഖങ്ങളിൽ ഈ വർഷാമാദ്യത്തിൽ കണ്ടെയ്‌നർ നീക്കത്തിൽ 24 ശതമാനം വർധന രേഖപ്പെടുത്തിയതായി തുറമുഖ അതോറിറ്റി അറിയിച്ചു. ജനുവരിയിൽ മാത്രം തുറമുഖങ്ങൾ വഴി 6.95 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യാനായത് . ഈ വർഷം തുടക്കത്തിൽ തന്നെ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും തുറമുഖ അതോറിറ്റി വ്യക്തമാക്കി. Container volumes across Saudi Ports in January up 24%
സൗദിയിലെ തുറമുഖങ്ങൾ വഴി ജനുവരിയിൽ മാത്രം 2.6 കോടി ടണ്ണിലധികം ചരക്കുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം ഇതേ കാലയളവിലെ കണക്ക് 2.4 കോടി ടണ്ണായിരുന്നു. അതിനാൽ 9.55 ശതമാനം വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. ചരക്കുനീക്കത്തിൽ തുറമുഖങ്ങളിലെ പുരോഗതി, ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖലയെ സുസ്ഥിരമാക്കുന്നതിനും രാജ്യത്ത് ചരക്കുകളുടെ സമൃദ്ധിയും വിപണിയിലെ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന് ഏറെ സഹായകരമായതായും അതോറിറ്റി അറിയിച്ചു.
Read Also: സൗദിയിൽ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം
20 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ഈ വർഷമാദ്യത്തിൽ തന്നെ സൗദി തുറമുഖങ്ങൾ കൈകാര്യം ചെയ്തത്. മറ്റു ചരക്കുകൾ കൈകാര്യം ചെയ്തതിലും കൂടുതൽ വർധനയാണ് രേഖപ്പെടുത്തിയത്. കപ്പൽ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ മുന്നേറ്റം രേഖപ്പെടുത്തിയതായും തുറമുഖ അതോറിറ്റി അറിയിച്ചു.
Story Highlights: Container volumes across Saudi Ports in January up 24%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here