Advertisement

കുട്ടികൾക്കായി ദമ്മാം നവയുഗം സാംസ്ക്കാരികവേദിയുടെ ചിത്രരചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

February 20, 2023
Google News 2 minutes Read

ദമ്മാം നവയുഗം സാംസ്ക്കാരികവേദി ബാലവേദി, സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നൈല മരിയം ഷൈജുദീൻ ഒന്നാം സ്ഥാനവും, നെരിയ അന്ന വിജു രണ്ടാം സ്ഥാനവും നേടി.ജൂനിയർ വിഭാഗത്തിൽ അനന്തകൃഷ്ണൻ ഒന്നാം സ്‌ഥാനവും , അയ്ഷ ഷിബു രണ്ടാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ സന്ജുക്ത സുരേഷ് ഒന്നാം സ്ഥാനവും, സംവൃത സുരേഷ് രണ്ടാം സ്ഥാനവും നേടി.എൽകെജി യുകെജി വിഭാഗത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ സഹസ്ര എ.കെ ഒന്നാം സ്ഥാനവും, സെബ മറിയം രണ്ടാം സ്ഥാനവും നേടി.നൂറുകണക്കിന് സ്ക്കൂൾ വിദ്യാർത്ഥികളാണ് ചിത്രരചന, കളറിംഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്ക്കൂളിലെയും, അൽമന ഇന്റർനാഷണൽ സ്‌കൂളിലെയും വിദ്യാർത്ഥികളാണ് വിജയികളായവർ.

Read Also: ഡോ. സി.എച്ച് ഇബ്രാഹിം കുട്ടിക്കും മാമു ഹാജിക്കും കോഴിക്കോട് ജില്ലാ കെഎംസിസി സ്വീകരണം നല്‍കി

Story Highlights: Dammam Navayugam Cultural Forum’s drawing competition for children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here