ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി നാട്ടിൽ കഴിയുന്ന പ്രവാസിക്ക് കൈത്താങ്ങ്; ധനസഹായം കൈമാറി

നവോദയ അൽ കോബാർ ഏരിയ ദോഹ യൂണിറ്റ് അംഗമായിരുന്ന കൊല്ലം സ്വദേശി ആർ വിജയരാജനുള്ള ചികിത്സാ ധനസഹായം കൈമാറി. ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി നാട്ടിൽ കഴിയുകയായിരുന്ന വിജയരാജന് തുടർ ചികിത്സക്കായാണ് നവോദയ കൈത്താങ്ങായത്. ( expatriate gets help from navodaya al kobar area doha unit )
നവോദയ കോബാർ ഏരിയ സെക്രെട്ടറി ടി എൻ ഷബീറിൽ നിന്നും ദോഹ യൂണിറ്റ് വെൽഫയർ കൺവീനർ ദേവദാസ് ചികിത്സാസഹായം ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ ട്രഷറർ വിജയകുമാർ കടക്കൽ, ജോ: സെക്രെട്ടറി രമണൻ , സാമൂഹ്യക്ഷേമ കൺവീനർ പ്രകാശ് തട്ട, യൂണിറ്റ് സെക്രട്ടറി അജി വിജയൻ,യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ ,നവോദയ യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.
Story Highlights: expatriate gets help from navodaya al kobar area doha unit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here