Advertisement

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

February 20, 2023
Google News 2 minutes Read
Govt considers phased withdrawal of Army from Valley hinterland

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കുന്നതിന് മുന്നോടിയായാണ് വൻ തോതിൽ സൈനിക വിന്യസം നടത്തിയത്. നിയന്ത്രണ രേഖയിൽ മാത്രമായി സൈനിക വിന്യാസം ചുരുക്കനാണ് ആലോചന. ( Govt considers phased withdrawal of Army from Valley hinterland )

2019 ആഗസ്റ്റിൽ കശ്മീർ പുനസംഘടനാ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് താഴ് വരയിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ചത്. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന.

ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി പരിഗണനയിൽ ഉണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളും, സൈന്യവും, ജമ്മുകശ്മീർ പോലീസും വിഷയം ചർച്ച ചെയ്തിരുന്നു.

നിലവിൽ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കുന്നു എന്നുമാണ് സൈനിക കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. നിയന്ത്രണ രേഖയിൽ 80000 അടക്കം 1.3 ലക്ഷം കരസേന അംഗങ്ങളെയും, 45000 ത്തോളം രാഷ്ട്രീയ റൈഫിൾസ് സൈനികരെയുമാണ് സുരക്ഷ ചുമതലക്കായി വിന്യസിച്ചിരിക്കുന്നത്. 60000 ത്തോളം സിആർപിഎഫ് ജവാൻമാരും നിലവിൽ താഴ്‌വരയിലുണ്ട്.

കശ്മീരിലെ അക്രമസംഭവങ്ങളിൽ അൻപത് ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽഘട്ടം ഘട്ടമായി സൈന്യത്തെ നിയന്ത്രണരേഖയിലേക്ക് മാറ്റി സിആർപിഎഫിനെ സുരക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് ആലോചന.

Story Highlights: Govt considers phased withdrawal of Army from Valley hinterland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here