Advertisement

മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയ, ആര്‍എസ്എസുമായി ചര്‍ച്ച നടന്നിട്ടില്ല; ജമാ അത്തെ ഇസ്‌ലാമി

February 20, 2023
Google News 2 minutes Read

രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്. അതില്‍ ജമാ അത്തെ ഇസ്‌ലാമിയും ഇസ്‌ലാമിയും ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍. (jamaate islami against pinarayi vijayan)

ആർ എസ് എസുമായി ചർച്ച നടത്തിയത് ജമാ അത്തെ ഇസ്‌ലാമി മാത്രമല്ല. ചർച്ചയിലുണ്ടായിരുന്നത് പ്രബല മുസ്ലിം സംഘടനകളെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. ചർച്ച സംഘപരിവാർ ആവശ്യപ്രകാരമാണ് നടന്നത്. എല്ലാവരുമായി ചർച്ചയാകാമെന്നാണ് ജമാ അത്തെ ഇസ്‌ലാമി നിലപാട്.

Read Also: എഴാംക്ലാസ് മുതൽ എം.ഡി.എം.എ ഉപയോഗം, പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞ പാടുകൾ; വലവിരിച്ച് ലഹരിസംഘം

ആര്‍.എസ്.എസ് ക്ഷണിച്ചു, പങ്കെടുക്കാന്‍ തീരുമാനിച്ചത് എല്ലാവരും ഒന്നിച്ചെന്നും പറഞ്ഞു. ചര്‍ച്ചയില്‍ ഒന്നും തീര്‍പ്പായില്ല, ഇരുഭാഗവും അവരുടെ വിഷയങ്ങള്‍ ഉന്നയിച്ചു. എല്ലാവരുമായി ചര്‍ച്ചയാകാമെന്നാണ് ജമാ അത്തെ ഇസ്‌ലാമിയുടെ നിലപാട്. എന്നാല്‍ സ്വാര്‍ഥ ആവശ്യങ്ങള്‍ക്ക് ആകരുതെന്ന് നിലപാടെടുത്തിരുന്നുവെന്നും വിശദീകരിച്ചു.

ജമാ അത്തെ ഇസ്‌ലാമിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഇസ്ലാമോഫോബിയയെന്ന് അമീർ മുജീബ് റഹ്മാൻ പറഞ്ഞു. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറക്കരുതെന്ന് ജമാ അത്തെ ഇസ്‌ലാമി ഓര്‍മ്മിപ്പിച്ചു. 2017ല്‍ നടന്ന ചര്‍ച്ചയില്‍ കോടിയേരിയും പങ്കെടുത്തിട്ടുണ്ട്. സിപിഐഎം ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്നു. സിപിഐഎമ്മിന്റേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

Story Highlights: jamaate islami against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here