Advertisement

പുതിയ വൈദ്യുതി വിപണി: കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും

February 20, 2023
Google News 1 minute Read

പുതിയ വൈദ്യുത വിപണി വരുന്നതോടെ കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. ഉൽപ്പാദനച്ചെലവ്‌ കണക്കിലെടുത്തുള്ള വൈദ്യുതിവില എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിപണി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ പുതിയ വിപണി അനിവാര്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ നൽകിയ അപേക്ഷയിൽ കേന്ദ്ര റഗുലേറ്ററി കമ്മിഷൻ ഉത്തരവ്‌ അടിസ്ഥാനമാക്കിയാണ് പുതിയ വിപണി. അടുത്തമാസം വിപണി പ്രവർത്തനം തുടങ്ങും.
യൂണിറ്റിന്‌ 40-50 രൂപവരെയാണ് പുതിയ വിപണിയിൽ ഈടാക്കുക.

ഇറക്കുമതി കൽക്കരി, പ്രകൃതിവാതകങ്ങൾ എന്നിവ ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾക്ക് ഈ വിപണിയിൽ വൈദ്യുതി വില്ക്കാം. എക്‌സ്‌ചേഞ്ച്‌ വഴിയുള്ള വിൽപ്പനയ്‌ക്ക്‌ പരമാവധി 12 രൂപയാണ് ഇപ്പോൾ ലഭിക്കുക.

വൈദ്യുതി വാങ്ങലും വിൽക്കലും പുതിയ വിപണിയിൽകൂടി നടക്കുന്നതോടെ ഹ്രസ്വ, മധ്യ, ദീർഘകാല കരാർവഴിയുള്ള വൈദ്യുതി ഇടപാടുകളുടെ വില കൂടും. വൈദ്യുതി ആവശ്യം നിറവേറ്റാൻ സംസ്ഥാനങ്ങൾക്ക് ഇത്തരം കരാറുകളെ ആശ്രയിക്കാൻ സാധിക്കാതെ വരും. ഉയർന്ന വിലയ്‌ക്കുള്ള കച്ചവടം നടക്കുന്നതോടെ കരാറുകളിലെ നിരക്ക്‌ കുത്തനെ കൂടും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക്‌ ഇത് കനത്ത തിരിച്ചടിയാകും.

Story Highlights: Kerala to face wider Electricity shortages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here